ചെന്നൈ: തിയ്യറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെ അഭിനന്ദിച്ച് തമിഴ് കായിക മന്ത്രിയും സിനിമ നടനുമായ ഉദയനിധി സ്റ്റാലിന്. മികച്ച സിനിമയെന്നും കാണാന്‍ മറന്ന് പോകരുതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചാണ് സിനിമയോടുള്ള ഇഷ്ടം പറഞ്ഞത്. സിനിമക്ക് പിറകില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരെയും പോസ്റ്റില്‍ അഭിനന്ദിക്കുന്നുണ്ട്. സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവിസിനെയും മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ഉദയനിധി പോസ്റ്റ് പങ്കുവെച്ചത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന് ഖാലിദ് റഹ്മാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.