വെമ്പ്ളി: കാരബാവോ കപ്പില്‍ ചെല്‍സിയെ തകര്‍ത്ത് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് സീസണിലെ ആദ്യ കിരീടം. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 118ാം മിനിട്ടില്‍ നായകന് വിര്‍ജില്‍ വാന്‍ ഡിജ്ക് നേടിയ ഗോളാണ് കിരീടം സമ്മാനിച്ചത്. സീണണോടെ വിട പറയുന്ന പരിശീലകന് യുര്‍ഗന്‍ ക്ലോപ്പിനുള്ള സമ്മാനം കൂടിയായി കിരീടം.
സൂപ്പര്‍ താരം മുഹമ്മദ് സലാ, ന്യൂനസ്, ജോട്ട തുടങ്ങിയ താരങ്ങളില്ലാതെയാണ് ലിവര്‍പൂള്‍ കളിക്കാനിറങ്ങിയത്. സമീപ കാലത്ത് മോശം ഫോം തുടരുന്ന ചെല്‍സി വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ലിവര്‍പൂളിന്റെ മികവിന് മുന്നില്‍ ചെല്‍സി അടിയറവ് പറയുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് യൂറോപ്പ ലീഗിലും എഫ്എ കപ്പിലും ഇനി പ്രതീക്ഷയുണ്ട്.