ലണ്ടൻ : സീസണിലെ ആദ്യ കിരീടം തേടി ഇംഗ്ലീഷ് ടീമുകൾ നേർക്കുനേർ. കാരബാവോ കപ്പ് ഫൈനലിൽ മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂളിന് ചെൽസിയാണ് എതിരാളികൾ.നാളെ ഇന്ത്യൻ സമയം രാത്രി 8.30 നാണ് ഫൈനൽ.
പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു കുതിക്കുന്ന ലിവർപൂളിനാണ് ഫൈനലിൽ മേൽക്കൈ. കോച്ച് യുർഗൻ ക്ളോപ്പിന്റെ അവസാന സീസൺ ആയതിനാൽ കൂടുതൽ കിരീടങ്ങൾ നേടുകയാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്. സലായും ന്യുനസും ജോട്ടയുമടങ്ങുന്ന മുന്നേറ്റ നിരയും ശക്തമാണ്.
അതേസമയം തിരിച്ചുവരവിന്റെ പാതയിലാണ് ചെൽസി. തുടർതോൽവികൾക്കൊടുവിൽ കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയ പ്രകടനമാണ് ആരാധകർക്ക് ആത്മവിശ്വാസം നൽകുന്നത്. പ്രീമിയർ ലീഗിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട ടീമിന് ഈ കിരീടം ഏറെ ഊർജം നൽകും.