ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിലെത്താൻ വെെകിയതിനാണ് അസഭ്യം പറഞ്ഞത്. ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ സുധാകരൻ സതീശനെ ചീത്തവിളിച്ചത്.
രാവിലെ പത്തേകാലോടെ സുധാകരൻ വാർത്താസമ്മേളനത്തിനായി എത്തിയെങ്കിലും 20 മിനിറ്റ് വെെകിയാണ് സതീശൻ എത്തിയത്. ഇതിനകം നിരവധി തവണ ഡിസിസി പ്രസിഡന്റിനോട് സതീശൻ എപ്പോൾ എത്തുമെന്ന് ചോദിച്ചിരുന്നു. ചെസ് ടൂർണമെന്റ് നടക്കുന്നിടത്ത് പോയതാണെന്ന് പറഞ്ഞപ്പോൾ “ഇയാളിത് എന്ത് **** പരിപാടിയാണ് കാണിക്കുന്നത് എന്നാണ് സുധാകരൻ ചോദിച്ചത്. ആ സമയം അടുത്തുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ മെെക്ക് ഓൺ ആണ്.. മറ്റുള്ളവർ ഉണ്ട് എന്നെല്ലാം ഇരുവരോടും പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
ഇത് ആദ്യമായല്ല സുധാകരൻ സതീശനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലും ഇരുവരും കോർത്തിരുന്നു. രണ്ടാമത് സംസാരിച്ചാൽ പ്രാധാന്യം കുറയുമോ എന്ന ചിന്തയിൽ മൈക്കിന് വേണ്ടിയായിരുന്നു ഇരുവരും തർക്കിച്ചത്.