അഹമ്മദാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി ഇടതു കാലിനേറ്റ പരിക്ക്. ലോകകപ്പിനിടെ പരിക്കേറ്റ ഷമിക്ക് ഇതോടെ അടുത്ത മാസം തുടങ്ങാൻ പോകുന്ന ഐപിഎല്ലും നഷ്ടമാകും. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ഗുജറാത്തിന് ഷമിയുടെ അഭാവം വലിയ തിരിച്ചടിയാണ്. ലോകകപ്പ് ഫൈനലിലാണ് അവസാനമായി ഷമി കളിച്ചത്. ഇംഗ്ലണ്ടിൽ ചികിത്സയിലാണെങ്കിലും പരിക്ക് പൂർണമായും ഭേദമാകാത്തതാണ് താരത്തിന് തിരിച്ചടിയായത്. ലോകകപ്പിലും പരിക്കുമായിട്ടായിരുന്നു ഷമി കളിച്ചത്.
ഐപിഎല്ലിന് ശേഷം നടക്കുന്ന ബംഗ്ലാദേശ്, ന്യൂസീലൻഡ് ടീമുകൾക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരകളും നഷ്ടമായേക്കും. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഷമി ടീമിലെത്താനാണ് സാധ്യത.