കോഴിക്കോട് : സിപിഎം ലോക്കൽ സെക്രട്ടറി സത്യന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടി ഏരിയയിൽ ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി. അഭിലാഷ് പെരുവട്ടൂർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതി ഇന്നലെ തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. പൊതുദർശനത്തിനു ശേഷം സംസ്കരിക്കും.