തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്, തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ, മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്തും വയനാട്ടിലും അഭിമാന പോരാട്ടം നടക്കുന്ന സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളെ കളത്തിൽ ഇറക്കുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ച പട്ടിക സംസ്ഥാന കൗൺസിൽ അംഗീകാരത്തിന് വിട്ടു. ഈ മാസം 26 ന് പ്രഖ്യാപനം ഉണ്ടാകും.