തിരുവനന്തപുരം: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ധാരണയുണ്ടാക്കിയിരുന്നു. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. ഈ മാസം 26 നു പ്രഖ്യാപനമുണ്ടാകും .
കാസർഗോഡ്, കണ്ണൂർ , തിരുവനന്തപുരം ജില്ലകളിലെ പാർട്ടി സെക്രട്ടറിമാർ, പിബി- കേന്ദ്രകമ്മറ്റിയംഗങ്ങൾ, എംപി, എം.എൽ.എമാർ , നിലവിലെ മന്ത്രി, മുൻ മന്ത്രിമാർ, എന്നിവരടങ്ങുന്ന പട്ടികയാണ് സിപിഐഎമ്മിന്റേത്. പുതുമുഖങ്ങളായി ഡിവൈഎഫ്ഐ നേതാവ് വസീഫ്, പൊന്നാനിയിൽ മത്സരിക്കാൻ സാധ്യതയുള്ള ലീഗ് മുൻ നേതാവ് കെ എസ് ഹംസ, എറണാകുളത്തെ കെ ജെ ഷൈൻ എന്നിവരാണുള്ളത്. കെഎസ്ടിഎ നേതാവാണ് കെ.ജെ ഷൈൻ .യേശുദാസ് പറപ്പള്ളി, കെവി തോമസിന്റെ മകള്‍ രേഖാ തോമസ് എന്നീ പേരുകളും എറണാകുളത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കെജെ ഷൈനിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 15 അംഗ സാധ്യത പട്ടികയിൽ രണ്ടു സ്ത്രീകളാണുള്ളത് .- കെ കെ ശൈലജയും കെജെ ഷൈനും.
ആറ്റിങ്ങൽ- വി ജോയ്
കൊല്ലം -എം മുകേഷ്
പത്തനംതിട്ട- തോമസ് ഐസക്
ആലപ്പുഴ -എഎം ആരിഫ്
ഇടുക്കി -ജോയ്സ് ജോർജ്
എറണാകുളം- കെ ജെ ഷൈൻ
ചാലക്കുടി- സി രവീന്ദ്രനാഥ്
ആലത്തൂർ- കെ രാധാകൃഷ്ണൻ
മലപ്പുറം .വി വസീഫ്
പൊന്നാനി- കെഎസ് ഹംസ
കോഴിക്കോട് -എളമരം കരീം
വടകര -കെ കെ ശൈലജ
പാലക്കാട് -എ വിജയരാഘവൻ
കണ്ണൂർ – എംവി ജയരാജൻ
കാസർകോട് -എംവി ബാലകൃഷ്ണൻ