ജയ്പൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളും നേതൃത്വവുമാണ് മഹേന്ദ്രജീത്തിനെ ബിജപിയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചതെന്ന് സിപി ജോഷി പറഞ്ഞു. മോദിയുടെ നയങ്ങള്‍ ആദിവാസി മേഖലയില്‍ വലിയ മാറ്റത്തിന് കാരണമായെന്നും ഇന്ത്യയുടെ പ്രഥമസ്ഥാനത്ത് ദ്രൗപദി മുര്‍മുവിനെ പോലെ ഒരാള്‍ക്ക് എത്താന്‍ കഴിഞ്ഞതെന്നും മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് ചില വ്യക്തികളിലേക്ക് മാത്രമൊതുങ്ങുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു ആദ്യ കാലത്ത് കോണ്‍ഗ്രസ് നിലയുറപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്നു.കോണ്‍ഗ്രസില്‍ താന്‍ അതൃപ്തനാണെന്ന് മാളവ്യ ദിവസങ്ങള്‍ക്ക് മുന്‍പു വ്യക്തമാക്കിയിരുന്നു. അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനായിരുന്ന മാളവ്യ ബഗിഡോറയില് നിന്നുള്ള എംഎല്‍എയാണ്.