ആലപ്പുഴ: ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് സ്വദേശിനി ആതിരയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാവിലെ നടു റോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു ആക്രമണം. സ്കൂട്ടറില്‍ പോയ യുവതിയെ തടഞ്ഞ് നിര്‍ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചേർത്തല പോലീസ് കേസെടുത്തു.ആക്രമണത്തിൽ ഇവരുടെ ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.