ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ. ഐപിസി സെക്ഷൻ 174 അനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്. ആദ്യ മൂന്ന് സമൻസിലും കെജ്രിവാൾ ഹാജരായില്ല. അത് ബോധപൂർവ്വമാണ്. ഇത് പ്രഥമദൃഷ്ട്യാ തന്നെ കുറ്റകരമായ നടപടിയാണെന്നും ഇത് നിയമവിരുദ്ധ നടപടിയെന്നും ഇഡി കോടതിയിൽ അറിയിച്ചു. ദില്ലി റോസ് അവന്യൂ കോടതിയെയാണ് ഇഡി സമീപിച്ചത്. അതേസമയം ഇഡിക്കെതിരെ അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. നിയമപ്രകാരമാണ് ഇഡി ക്ക് മറുപടി നൽകുന്നത്. ഇപ്പോൾ ഇ ഡി കേസ് ഫയൽ ചെയ്തിട്ടുണ്ട്. പുതിയ സമൻസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇഡി കോടതിയുടെ വിധിക്കായി കാത്തിരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ പറയുന്നു.