തിരുവനന്തപുരം : ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പാലോട് രവിയുടെ രാജി കെപിസിസി തള്ളി. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിൽ ഭരണം പോയതിന്റെ പിന്നാലെയാണ് പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജി വച്ചത്. ധാർമിക ഉത്തരവാദിത്വം എറ്റെടുത്താണ് രാജിയെന്നു പാലോട് രവി വ്യക്തമാക്കിയിരുന്നു.
പാലോട് രവിയുടെ രാജി വൈകാരികമാണ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനം മികച്ചതാണ്. അതിനാൽ അദ്ദേഹം സ്ഥാനത്തു തുടരണമെന്നു രാജി തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് യുഡിഎഫിനു പെരിങ്ങമലയിൽ ഭരണം പോയത്.