പത്തനംതിട്ട : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പടയണിപ്പാറ സ്വദേശിനി തൈക്കൂട്ടത്തിൽ അനിത (35)യാണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് അപകടം. ചിറ്റാർ കൊടുമുടിയിൽ നിയന്ത്രണം വിട്ട ഓട്ടോ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ നിസാര പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. അനിതയുടെ ഭർത്താവ് അഞ്ജുവും ഡ്രൈവറാണ്.