കൊല്ലം : പത്തനാപുരം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചമുതലാണ് ഇരുവരെയും കാണാതാകുന്നത്. കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല. കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം