ന്യൂഡൽഹി : മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനിൽ നിന്നാണ് സോണിയ രാജ്യസഭയിലെത്തുക. കോൺഗ്രസ് പുറത്തിറക്കിയ ആദ്യഘട്ട രാജ്യസഭാ സ്ഥാനാർഥി പട്ടികയിലാണ് സോണിയാ ഗാന്ധി ഇടം പിടിച്ചത്.
ബിഹാറിൽ നിന്നും ഡോ . അഖിലേഷ് പ്രസാദ് സിംഗ് , ഹിമാചലിൽ നിന്നും മനു അഭിഷേക് സിംഗ്വി, മഹാരാഷ്ട്രയിൽ നിന്നും ചന്ദ്രകാന്ത് ഹാണ്ടൊരെ എന്നിവരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്. നിലവിൽ യുപിയിലെ റായ്ബറേലിയിൽ നിന്നും ലോക്സഭാംഗമായ സോണിയ ഇക്കുറി മത്സര രംഗത്തുണ്ടാകില്ലെന്ന സൂചന സജീവമായിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് നിലവിലെ രാജ്യസഭാ ടിക്കറ്റു. തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പിസിസികൾ സോണിയക്ക് രാജ്യസഭാ സീറ്റ് നൽകാനുള്ള ക്ഷണം നൽകിയെങ്കിലും സോണിയയെ ഉത്തരേന്ത്യയിൽ നിന്നുള്ള അംഗമായി നിലനിർത്താനാണ് കോൺഗ്രസ് തീരുമാനം.