മോദി സർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ചായിരുന്നു കർഷകരുടെ ഐതിഹാസികമായ ഡൽഹി ചലോ മാർച്ച്. പ്രതിഷേധം വ്യാപിച്ചതോടെ കാർഷിക മേഖല സ്വകാര്യവൽക്കരിക്കുകയും മണ്ഡി സമ്പ്രദായം എടുത്തുകളയുകയും ചെയ്യുന്ന കർഷക ബിൽ പിൻവലിച്ച് സർക്കാർ തടി തപ്പി. എന്നാൽ താങ്ങുവില അടക്കം അന്നുയർത്തിയ പല ആവശ്യങ്ങളും സർക്കാർ ഗൗനിക്കാതെ വന്നതോടെയാണ് കർഷകർ ഇക്കുറി സമര രംഗത്ത് ഇറങ്ങുന്നത്
കർഷകർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ
1. താങ്ങുവില നിയമ നിര്‍മ്മാണം നടപ്പാക്കുക
2. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക
3. സ്വതന്ത്ര വ്യാപാര കരാറുകളില്‍നിന്ന് ഇന്ത്യ പുറത്തുവരിക
4. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടേയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണം. സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ അവസാനിപ്പിക്കണം.
5. വൈദ്യുത ബോര്‍ഡുകള്‍ സ്വകാര്യവത്കരിക്കരുത്.
6. കൃഷിയും ചില്ലറ വ്യാപാരവും ചെറുകിട സംരംഭകര്‍ക്കായി സംവരണം ചെയ്യുക. കാർഷിക മേഖലയിലെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക
7. കര്‍ഷക പെന്ഷന് പ്രതിമാസം അയ്യായിരം രൂപയായി വര്‍ധിപ്പിക്കുക.
8. സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക
9. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം
2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ അജയ് കുമാര്‍ മിശ്രയുടെ മകനുമായ ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്. ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെയ്തിരുന്നു.