നടി അനുശ്രീയുടെ പേര് ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ രൂക്ഷ പ്രതികരണവുമായി നടന് ഉണ്ണി മുകുന്ദന്. ഇരുവരുടേയും വിവാഹിത്തേക്കുറിച്ച് ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തരം വാര്‍ത്തകള്‍ നിര്‍ത്താനായി എത്ര പണം നല്‍കണം എന്നാണ് ഉണ്ണി മുകുന്ദന് ചോദിച്ചത്.
‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് അടിക്കുറിപ്പിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രം എത്തിയത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം ”ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം?” എന്നാണ് ഉണ്ണി ചോദിച്ചത്. പോസ്റ്റിനു താഴെ നിരവധി പേരാണ് ഉണ്ണി മുകുന്ദനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഉണ്ണി മുകുന്ദനും അനുശ്രീയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുത്തിടെ അനുശ്രീയുടെ ഗൃഹപ്രവേശനത്തിനും ഉണ്ണി മുകുന്ദന് എത്തിയിരുന്നു.