പട്ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസവോട്ട് നടക്കാനിരിക്കെ ബി.ജെ.പി പാളയത്തിലെ ആറ് എം.എൽ.എമാരെ കാണാനില്ല. മൂന്നു ജെ.ഡി (യു) എം.എൽ.എമാരെയും മൂന്നു ബി.ജെ.പി എം.എൽ.എമാരെയുമാണ് കാണാതായത്.എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചിക്ക് ആർജെഡി മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
കളി കാണാനിരിക്കുന്നതേയുള്ളുവെന്ന് മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് നേരത്തെ പറഞ്ഞിരുന്നു. എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ഇരുപക്ഷവും സജീവമായി നടത്തുന്നുണ്ടെന്നാണ് വിവരം. ഇതേത്തുടർന്ന് പാർട്ടികളെല്ലാം തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടുകളിലും മറ്റും പാർപ്പിച്ചിരിക്കുകയാണ്. 243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. എൻ.ഡി.എ സഖ്യത്തിൽ 128 അംഗങ്ങളുണ്ട്. മഹാസഖ്യത്തിന് 114 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്.