തിരുവനന്തപുരം: പുതുതായി 50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് നൽകി. നിലവിൽ 46 മദ്യ ഷോപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്. 6.5 കോടി മുതൽ 7 കോടി രൂപവരെയാണ് പ്രതിദിന മദ്യവിൽപ്പന. സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പുതിയ ഷോപ്പുകൾക്കൊപ്പം പൂട്ടിപോയ ഷോപ്പുകൾ തുറക്കണമെന്ന നിർദേശവും സ്ഥാപനം മുന്നോട്ടുവച്ചിട്ടുണ്ട്. 277 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ എണ്ണം 801.
ഷോപ്പുകളുടെ ജില്ല തിരിച്ചുള്ള കണക്ക്∙
തിരുവനന്തപുരം – വെമ്പായം, വെഞ്ഞാറമൂട്, വർക്കല, തിരുമല
∙ കൊല്ലം – ഈസ്റ്റ് കല്ലട, കരിക്കോട്, പുനലൂർ, ഓച്ചിറ
∙ പത്തനംതിട്ട – ആറൻമുള, കോന്നി, കുളനട
∙ ആലപ്പുഴ – ചെങ്ങന്നൂർ, അരൂർ, താമരക്കുളം, ഹരിപ്പാട്
∙ കോട്ടയം – ചങ്ങനാശേരി, മണർകാട്, വൈക്കം, പാമ്പാടി
∙ ഇടുക്കി – നെടുംങ്കണ്ടം
∙ എറണാകുളം – ആലുവ, അങ്കമാലി, പെരുമ്പാവൂർ, മരട്
∙ തൃശൂർ – ചേലക്കര, കൊടകര, ചാവക്കാട്, മതിലകം, പുതുക്കാട്
∙ പാലക്കാട് – മണ്ണാർക്കാട്, ചിറ്റൂർ തത്തമംഗലം, ആലത്തൂർ
∙ മലപ്പുറം – മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി
∙ കോഴിക്കോട് – കാപ്പാട്, കുന്നമംഗലം, ഉള്ളിയേരി–അത്തോളി, ഫറൂക്ക്, പൂവാട്ട് പറമ്പ്
∙ വയനാട് – മാനന്തവാടി, സുൽത്താൻ ബത്തേരി
∙ കണ്ണൂർ – മട്ടന്നൂർ, തലശേരി, ശ്രീകണ്ടാപുരം, കണ്ണൂർ ടൗൺ, തളിപ്പറമ്പ്
∙ കാസർകോട് – കുമ്പള, കാഞ്ഞങ്ങാട്