ബംഗളൂരു : കർണാടകയിലെ കോൺഗ്രസ് നേതാക്കളെ കൊല്ലാൻ നിയമം കൊണ്ടുവരണമെന്ന വിവാദ പ്രസ്താവനയുമായി മുതിർന്ന ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ. കർണാടകയിലെ പുതിയ ബിജെപി പ്രസിഡൻ്റിൻ്റെയും ദാവൻഗെരെ ജില്ലയിലെ ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ.
‘കോൺഗ്രസ് എംപി ഡി കെ സുരേഷിനെയും എംഎൽഎ വിനയ് കുൽക്കർണിയെയും വെടിവച്ചു കൊല്ലാൻ നിയമം കൊണ്ടുവരണം. ഇരു നേതാക്കളും രാജ്യദ്രോഹികളാണ്. ഇതിനായി നിയമം കൊണ്ടുവരാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു’- എന്നായിരുന്നു പ്രസ്താവന. 75കാരനായ ഈശ്വരപ്പയുടെ പ്രസ്താവനയ്ക്കെതിരെ നിരവധിപേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.