ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജെയ്സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.കേസില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതോടെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് പറഞ്ഞ കോടതി ഹർജി തള്ളുകയായിരുന്നു.
കടമനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ഥിനിയെ ഇവിടുത്തെ വിദ്യാര്‍ഥിയായ ജെയ്സണ്‍ മര്ദിച്ചിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരേ വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടും ആദ്യം പൊലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് കെഎസ്യു സ്റ്റേഷനില്‍ അടക്കം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആറന്മുള പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ മര്‍ദനത്തിനിരയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കെതിരെയും പോലീസ് കേസെടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പ്രതിയുടെ പരാതിയിലായിരുന്നു നടപടി.