തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സിപിഐയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും.സി പി ഐ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര,തൃശൂർ , വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപേ സ്ഥാനാർത്ഥിനിർണയം നടത്തണോ എന്നതിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് ആദ്യം ധാരണയിൽ എത്തും. എക്സിക്യൂട്ടീവ് തീരുമാനം അനുകൂലമെങ്കിൽ ജില്ലാ ഘടകങ്ങളോട് സ്ഥാനാർത്ഥി പട്ടിക ആവശ്യപ്പെടും. പാർട്ടി മന്ത്രിമാരുടെ വകുപ്പുകൾക്ക് ബജറ്റിൽ നേരിട്ട അവഗണനയും സി.പി.ഐ നേതൃയോഗങ്ങളിൽ ഉയരും.