ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്റെ സമരത്തില്‍ പങ്കു ചേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും. ഡല്‍ഹി ജന്തര്‍ മന്തറിലെ സമരസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിചേർന്നു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്, ഡിഎംകെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ , മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, എന്നിവരും സമരവേദിയില്‍ എത്തിചേർന്നിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എന്നിവരും സമരവേദിയില്‍ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാന്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്നും സമരം ന്യായമെന്നും ഖാര്‍ഗെ പറഞ്ഞു. ബിജെപി ഇതര സംസ്ഥാന സർക്കരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചത്.