മലപ്പുറം: പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവുശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്പെഷൽ കോടതിയുടേതാണ് വിധി. തടവുശിക്ഷക്ക് പുറമെ 8.85 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. പതിനൊന്നും പന്ത്രണ്ടും വയസ് പ്രായമുള്ള പെൺമക്കളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്.