റാഞ്ചി : ജാര്‍ഖണ്ഡില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ചംപായ് സോറന്. രൂക്ഷ വിമര്‍ശനമാണ് ബിജെപിക്ക് എതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് എന്നും ചംപായ് സോറന് ആരോപിച്ചു. വിശ്വാസ പ്രമേയത്തിന്മേൽ ചര്‍ച്ച തുടരുകയാണ്.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ഭരണകക്ഷി എംഎല്‍എമാര്‍ കഴിഞ്ഞദിവസം തന്നെ റാഞ്ചിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസവോട്ട് തേടുന്ന ഘട്ടത്തില്‍ സഭയില്‍ ഹാജരാകാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഹേമന്ത് സോറനും സഭയിലുണ്ട്.
മുന്‍ മുഖ്യമന്ത്രിയുടെ അറസ്റ്റിന് പിന്നാലെ വന്‍ രാഷ്ട്രീയ ചരടുവലികള്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ കണ്ടെങ്കിലും, ചില നിയമ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി സത്യപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ചിരുന്നു