റബറിന്റെ താങ്ങുവില 180 രൂപയാക്കി ഉയര്‍ത്തി. റബ്ബര്‍ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഏക സര്‍ക്കാര്‍ കേരളമാണെന്ന് ധനമന്ത്രി പറഞ്ഞു. റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപയാണ് കൂട്ടിയത് താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലും സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 ആയി ഉയര്‍ത്തുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി.