തിരുവനന്തപുരം : കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി ബജറ്റിൽ അനുവദിച്ചു.
നാളികേര വികസന പദ്ധതിക്കായി 65 കോടി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ്പ് മാനേജ്മെന്റ് സ്ഥാപിക്കും.
കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി.
നെല്ല് ഉത്പാദന പദ്ധതിക്ക് 93.6 കോടിമണ്ണ് – ജലസംരക്ഷണത്തിന് 75 കോടി.
വെറ്റനറി സര്‍വകാലാശലക്ക് 57 കോടി.
വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78.45 കോടി.
ക്ഷീര വികസനത്തിന് 150 കോടി.
സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി.
ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടിയും അനുവദിച്ചു .