മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ലീഗിന് മൂന്നാംസീറ്റ് വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ സമയത്തേയും പോലെയല്ല,സാദിഖലി തങ്ങൾ വിദേശത്ത് നിന്ന് മടങ്ങി എത്തിയാൽ പാർട്ടി യോഗം ചേർന്ന് ചർച്ച നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ലീഗിന് സീറ്റില്ലെന്ന വാർത്ത ശരിയല്ല. മൂന്നാം സീറ്റ് ആവശ്യപെട്ടിട്ടുണ്ട്. നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമാണ്. അതില്‍ ഒരു തീരുമാനവും ആയിട്ടില്ല. എല്ലാ സമയത്തേയും പോലെയല്ല, ഇത്തവണ സീറ്റ് വേണം’… കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പിന് സമയം ഇനിയുമുണ്ട്.. ബാക്കി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. സീറ്റിന് അർഹതയുമുണ്ട്. വേണമെങ്കിൽ സീറ്റ് തരാവുന്നതുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.