‘നാരീശക്തി പ്രദര്‍ശനം ‘ ..ഈ ബജറ്റ് വനിതകളുടെ ശക്തിപ്രകടനമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെച്ചുകൊണ്ട് വനിതാ ശാക്തീകരണ പദ്ധതികള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് ധനമന്ത്രി.
വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്രാ ലോണുകള്‍ നല്കി. പത്ത് വര്‍ഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രവേശനം 28 ശതമാനം വര്‍ധിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയില്‍ അനുവദിച്ച വീടുകളില്‍ 70 ശതമാനത്തിന്റേയും ഉടമകള്‍ വനിതകള്‍.
വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.