ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു. തുടർന്നാണ് പാർലമെന്റിലെത്തിയത്. രണ്ടാം മോദി സർക്കാറിന്റെ അവസാന പാർലമെന്റ് സമ്മേളനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതായിരിക്കും ബജറ്റെന്ന് സൂചനയുണ്ട്.