സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ജനുവരി 4ന് ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്.
മാമുക്കോയ, സജിത മഠത്തിൽ, ജോസ് പി. റാഫേൽ, വിനോദ് കുമാർ, മുരളി മംഗലി, അനിൽ ഹരൻ, മുഹമ്മദ് സാദിക്ക്, ജയശ്രീ, മാസ്റ്റർ ദർശൻ, ജെപി, വിനോദ് കൈലാസ്, ഭാസ്കരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. തിരക്കഥ,സംഭാഷണം: മുഹമ്മദ് സാദിക്ക്. ക്രിയേറ്റീവ് ഹെഡ്: സുദേവൻ പെരിങ്ങോട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അബ്ദുൽ അക്ബർ. പ്രൊജക്റ്റ് ഡിസൈനർ: വി.കെ. ക്യാമറ: ബിൻസീർ. സംഗീതം: റീജോ ചക്കാലക്കൽ. എഡിറ്റിങ്: അഖിൽ എം. ബോസ്. ലിറിക്സ്: ജനാർദ്ദനൻ പുതുശ്ശേരി. അസോസിയേറ്റ് ഡയറക്ടർസ്: നിഹാൽ, അജയ് ഉണ്ണികൃഷ്ണൻ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ആകാശ് കണ്ണൻ, ജിജീഷ്. പ്രൊഡക്ഷൻ കൺട്രോളർ: വിവേക്. പ്രൊഡക്ഷൻ മാനേജർ : റഫീക്ക് വേലിക്കാട്. ലൊക്കേഷൻ മാനേജർ: ഷെരീഫ്. പിആർഒ: സ്വാതി സ്വാമിനാഥ്. മേക്കപ്പ്: സുബ്രു തിരൂർ. പബ്ലിസിറ്റി ഡിസൈൻ: ദിലീപ്ദാസ്.