തിരുവനന്തപുരം : സാമ്പത്തീക പ്രതിസന്ധിയിലെ അടിയന്തരപ്രമേയത്തിൽ , പേരിനെങ്കിലും പ്രതിപക്ഷം കേന്ദ്രത്തെ കുറ്റപ്പെടുത്തിയതിന് എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന് അർഹമായ വിഹിതം കിട്ടുന്നില്ല. ഇതിൽ പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്നും കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പിക്ക് എതിരായുള്ള പ്രതിപക്ഷത്തിൻ്റെ മിണ്ടാട്ടം മുട്ടും. നിയമപരമായി കടമെടുക്കാനുള്ള സംസ്ഥാനത്തിൻ്റെ അവകാശത്തിന്മേൽ കേന്ദ്രം കത്തിവെച്ചു. കേരളത്തിനെതിരെ മാത്രമാണ് നിയന്ത്രണം. ഇതിനെതിരെ പ്രതിപക്ഷത്തിന് എന്തെങ്കിലും പറയാനുണ്ടോ എന്നും കടകംപള്ളി ചോദിച്ചു. ജിഎസ്ടിയെ കുറിച്ച് എന്തെങ്കിലും ബോധം ഉണ്ടെങ്കിൽ പ്രതിപക്ഷം ഇങ്ങനെ ഒരു അസംബന്ധം സഭയിൽ പറയുമോ എന്നും ജിഎസ്ടിയെക്കുറിച്ചും ഐജിഎസ്ടിയെ കുറിച്ചും പ്രതിപക്ഷത്തിന് അറിയില്ലെന്നും കടകംപള്ളി കുറ്റപ്പെടുത്തി.