മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തി. ഇന്നു പുലര്‍ച്ചെയാണു താപനില പൂജ്യത്തിന് താഴെ എത്തിയത്.ഗുണ്ടുമല, കടുകുമുടി, ദേവികുളം മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്.
താപനില പൂജ്യത്തിനു താഴെയെത്തിയതോടെ പുൽമേടുകളിൽ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു. മൂന്നാറില്‍ സാധാരണയായി ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആണ് അതിശൈത്യമെത്തുന്നത്. എന്നാൽ ഈ വർഷം കാലാവസ്ഥാ വ്യതിയാനം മൂലം ജനുവരി വരെ മഴ ലഭിച്ചു. ഇത്തവണ വൈകിയെങ്കിലും സഞ്ചാരികൾ കാത്തിരുന്ന കാലാവസ്ഥയെത്തി.
ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ ഞായറാഴ്ച പുലർച്ചെ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നിരുന്നു. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ നാലു ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. മൂന്നാറില്‍ സാധാരണയായി ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആണ് അതിശൈത്യമെത്തുന്നത്. വരുംദിവസങ്ങളില്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.