കോല്‍ക്കത്ത:കേന്ദ്ര സര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്.
എവിടെയാണ് സമരം നടത്തുകയെന്ന് മമത വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഫണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന് ഏറെ നാളായി തൃണമൂല്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിവിധ ക്രമക്കേടുകള്‍ ഉള്ളതിനാലാണ് ഫണ്ടുകള്‍ പാസാകാത്തതെന്നായിരുന്നു കേന്ദ്ര നിലപാട്. വിവിധ പദ്ധതികളിലായി 18000 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ബംഗാളിന് കിട്ടാനുള്ളതെന്നാണ് സംസ്ഥാനത്തിന്റെ അവകാശവാദം. കഴിഞ്ഞ ഡിസംബറില്‍ വിഷയം ഉന്നയിച്ച് മമത പ്രധാനമന്ത്രിയെ കണ്ടിരുന്നു. അര്‍ഹതപ്പെട്ട ഫണ്ടുകള്‍ അനാവശ്യമായി തടഞ്ഞുവയ്ക്കുകയാണെന്നാണ് സംസ്ഥാനം ആരോപിക്കുന്നത്.