ചണ്ഡിഗഡ്: 75 ആമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെൽ മാക്രോണ്‍ ജയ്പുരിലെത്തി. ഡൽഹിയിലേയ്ക്ക് തിരിക്കും മുന്നേ അദ്ദേഹം ജയ്പുരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
തുടർന്ന് ജന്തർ മന്ദിറിൽ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സംഘേരി ഗേറ്റ് വരേ നേതാക്കൾ റോഡ്ഷോ നടത്തും എന്നാണ് വിവരം. പിന്നീട് പ്രധാനമന്ത്രിയുടെ സ്വകാര്യ വിരുന്നിലും മാക്രോൺ പങ്കെടുക്കും. വെള്ളിയാഴ്ച കർതവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് സൈന്യത്തിന്റെ പ്രകടനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തുടർന്ന് മാക്രോണ്‍ രാഷ്ട്രപതി ഭവൻ, ഫ്രഞ്ച് എംബസി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും.