കൊല്ലം : കൊല്ലത്ത് ഓസ്ട്രേലിയന്‍ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍.
പൊഴിക്കര പുയ്യാവിളയില്‍ മുഹമ്മദ് ഷൈനാണ് (28) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 4ന് മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപം കടലിലേക്ക് ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.
യുവതിയുടെ സമീപത്തെത്തിയ പ്രതി ഇവരെ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇരവിപുരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.