കൊച്ചി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം ഈ മാസം 29ന് നടക്കും.
2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ബാബുവിന്റെ സഹോദരന് ശിവന്, ശിവന്റെ ഭാര്യ വല്‍സല, മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സ്മിതയുടെ ഇരട്ട കുട്ടികള്‍ക്കും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു . കുടുംബവഴക്കിനെ തുടര്‍ന്നാണ് ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രോസിക്യൂഷന് പറയുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാള്‍ വെട്ടിയിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.