അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള ചടങ്ങുകള്‍ തുടങ്ങി. ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി. മോദിക്കൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
കൃത്യം പന്ത്രണ്ടിന് തന്നെ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയിരുന്നു. ശംഖനാദത്തോടെയാണ് മോദിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.പ്രതിഷ്ഠാച്ചടങ്ങിന്റെ മുഖ്യയജമാനന്‍ മോദിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠയുടെ യജമാനന് ആകുന്നത്.