ന്യൂഡല്‍ഹി : നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റിവെച്ചു. മാര്‍ച്ച് 18 ലേക്ക് പരീക്ഷാ തീയതി മാറ്റിവെച്ചതായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഇസ്) അറിയിച്ചു.
മാസ്റ്റേഴ്സ് ഓഫ് ഡെന്റല്‍ സര്‍ജറി പ്രവേശനത്തിനുള്ള പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ natboard.edu.in. എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാന്‍ എന്‍ബിഇഎംഇസിന്റെ അറിയിപ്പില്‍ പറയുന്നു.
നേരത്തെ ഫെബ്രുവരി ഒന്‍പതിന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. യോഗ്യത തെളിയിക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് മാര്‍ച്ച് 31 ആണ്. നീറ്റ് എംഡിഎസ് പരീക്ഷ ജൂലൈയില്‍ നടത്തണമെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ ടാഗ് ചെയ്ത് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഇവര്‍ ആവശ്യം ഉന്നയിച്ചിരുന്നത്.