ഹൈദരാബാദ്: പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന് മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. സാനിയ വിവാഹമോചനം നേടിയതായി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്
വിവാഹത്തിലൂടെ ഭാര്യക്ക് ലഭിക്കേണ്ട പരിപാലനം പോലുള്ള കാര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് ഖുല അനുമതിയുണ്ടെന്നാണ് ഇസ്ലാം നിയമം.വിവാഹമോചനം തേടിയതിന് പിന്നാലെ, പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചതായി ഷുഹൈബ് മാലിക്ക് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഷുഹൈബ്- സാനിയ ദമ്പതികള്‍ക്ക് ഒരുമകനുണ്ട്. സാനിയയ്ക്കൊപ്പമാണ് അവന് താമസിക്കുന്നത്.2010 ഏപ്രിലില്‍ സാനിയയുടെ നാടായ ഹൈദരാബാദില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അതിനുപിന്നാലെ അവര്‍ ദുബായിലായിരുന്നു താമസം.
2022ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. ഇതിന് ശേഷം സാനിയയുടെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. 20 വര്‍ഷത്തെ കരിയറില്‍ നിരവധി നേട്ടങ്ങളും സാനിയ സ്വന്തമാക്കിയിരുന്നു.