മുംബൈ: യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചരക്ക് സേവന നികുതി(ജി.എസ്.ടി) അടയ്ക്കാനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കുന്നു. കോട്ടക് ബാങ്കാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്.
നെറ്റ് ബാങ്കിംഗ് സൗകര്യത്തിനു പുറമെയാണ് ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ ലളിതമാക്കുന്നതിനുമായി അധിക സംവിധാനങ്ങൾ ബാങ്ക് തയ്യാറാക്കുന്നത്. ജി.എസ്.ടി പോർട്ടലിന്റെ ‘ഇപേയ്മെന്റി’ൽ നികുതിദായകർക്ക് അനുയോജ്യമായ ഡിജിറ്റൽ പേയ്മെന്റ് രീതി തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുന്നആദ്യ ബാങ്കാണ് കൊട്ടക്.