തൃശൂര്‍: തൃശൂരില്‍ വി.എസ്.സുനില്‍കുമാറിനായി പോസ്റ്റര്‍ പ്രചരണം. സുനിലേട്ടന് ഒരു വോട്ട് എന്ന് എഴുതിയ പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.തൃശൂരിലെ വിദ്യാര്‍ഥികളുടെ പേരിലാണ് പോസ്റ്റര്‍. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വ്യക്തിയാണ് സുനില്‍കുമാര്‍. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ഈ അടുത്ത കാലത്തായി സജീവമാണ് സുനിൽകുമാർ.
അതേസമയം ടി.എന്‍.പ്രതാപന്റെ പേരില്‍ വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. തൃശൂർ ചൂണ്ടലിലാണ് ‘പ്രതാപന് തുടരും പ്രതാപത്തോടെ’ എന്നെഴുതിയ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. നേരത്തേ പ്രതാപന്റെ പേരില്‍ വന്ന ചുവരെഴുത്ത് എംപി ഇടപെട്ട് മായ്പ്പിച്ചിരുന്നു.എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ പേരിലും നേരത്തേ തൃശൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.