അഹമ്മദാബാദ് : ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തിൽ ആറ് വിദ്യാർഥികൾ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിൽ വിനോദയാത്രയ്ക്ക് പോയ സംഘത്തിന്റെ ബോട്ടാണ് അപകടത്തിൽ പെട്ടത്.
അപകടസമയത്ത് 27 വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. കാണാതായ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.