കൊച്ചി : മഹാരാജാസ് കോളജില്‍ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും ആര്‍ഷോ പറഞ്ഞു.
വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസില്‍ ഉണ്ടായത്. ആക്രമണത്തിനായി ഫ്രറ്റേണിറ്റി, കെ എസ് യു സഖ്യം പ്രവര്‍ത്തിക്കുന്നു എന്നും ആര്‍ഷോ ആരോപിച്ചു. ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം ഉണ്ടാകുമെന്നും മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇവര്‍ക്ക് കുടപിടിച്ച കൊണ്ടിരിക്കുകയാണ് കെഎസ് യു.
എസ് എഫ് ഐക്കാരെ കൊലപ്പെടുത്തിയാല്‍ സ്ഥാനമാനങ്ങള്‍ തരാമെന്ന് കെ പി സി സി പ്രസിഡന്റിന്റെ വാക്ക് കേട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ക്യാമ്പസിലെത്തുകയാണ്.