തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ഇവിടെ മീനൂട്ട് വഴിപാടിലടക്കം പ്രധാനമന്ത്രി പങ്കുചേര്‍ന്നു.നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. വഴിപാടുകള്‍ നടത്തിയശേഷം 11:15 ഓടെ മോദി കൊച്ചിയിലേക്ക് മടങ്ങും. ഇതിന് ശേഷമാകും ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തിവിടുക.ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മോദി തൃപ്രയാറിലെത്തിയത്.