തൃശൂര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുക.7.40 മുതല്‍ എട്ടു മണി വരെ ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് സ്വീകരിക്കും. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.
രാവിലെ എഴുമണിയോടെ ഗുരുവായൂര്‍ ദേവസ്വം ശ്രീകൃഷ്ണ കോളജില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടര മണിക്കൂറോളം ഗുരുവായൂരില്‍ ഉണ്ടാകും. ശ്രീകൃഷ്ണ കോളേജ് ഹെലിപാഡില്‍ നിന്നും റോഡ് മാര്‍ഗം രാവിലെ 7.15 ഓടെ ദേവസ്വം അതിഥിമന്ദിരമായ ശ്രീവല്സത്തില് പ്രധാനമന്ത്രി എത്തിച്ചേരും. 15 മിനിട്ട് വിശ്രമം .7.40 ന് ക്ഷേത്രത്തിലെത്തും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 9:30 ഓടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഗുരുവായൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.