തിരുവനന്തപുരം : ഇടതുമുന്നണി യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് എകെജി സെന്ററിലാണ് യോഗം. കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭവും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരത്തിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്ന എന്ന നിര്‍ദേശം സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. വായ്പാ പരിധിയും കടമെടുപ്പ് പരിധിയുമെല്ലാം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഗവര്‍ണര്‍ക്കെതിരായ തുടര്‍ സമരങ്ങളും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായേക്കും.