കൊച്ചി: കെ ഫോണ്പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പൊതുതാൽപര്യമല്ലെന്നും പബ്ലിസിറ്റി ഇന്ററസ്റ്റാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഹർജി ഫയലിൽ സ്വീകരിക്കാതിരുന്നത്. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.
2019ൽ ആരംഭിച്ച പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് ഇപ്പോൾ കോടതിയെ സമീപച്ചതെന്നും ജസ്റ്റിസ് വിജി അരുണ്‍ ചോദിച്ചു.കെ ഫോണ്‍, എ ഐ കാമറ ഹർ ജികള് ഒരുമിച്ച് പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. പദ്ധതിക്ക് കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും വലിയ അഴിമതി ഉണ്ടെന്നാണ് വി.ഡി സതീശന് ഹർജിയില്‍ ആരോപിച്ചിരുന്നത്. സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായാണ് ബെൽ കൺസോർഷ്യത്തിന് കരാർ നൽകിയതെന്നും എല്ലാ ടെൻഡറുകളുടെയും ഗുണഭോക്താവ് എസ്.ആര്.ഐ.ടിആണെന്നും ഹരജിയിൽ ആരോപണം ഉണ്ട്.