തിരുവനന്തപുരം: കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണന ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ് യോഗത്തിൽ പങ്കെടുക്കുക.
തിങ്കളാഴ്ച രാവിലെയാണ് 10 നാണ് യോഗം ചേരുക. കേന്ദ്രത്തിന്റെ അവഗണനയും തെറ്റായ സമീപനങ്ങളും പരിധി ലംഘിക്കുന്ന സാഹചര്യത്തില്‍ യോജിച്ച നീക്കത്തിന് തയാറാകണമെന്നാണ് പ്രതിപക്ഷ നേതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിന്നു. പിന്നാലെയാണ് യോഗത്തിൽ സാന്നിധ്യം അറിയിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.