കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ ഐപിഎസ്. പൊലീസ് നടപടി സ്വാഭാവികമാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കമ്മീഷണര്‍ പ്രതികരിച്ചത്.
പൊലീസ് ബൂട്ടിട്ട് മനഃപൂര്‍വ്വം വനിതാ പ്രവര്‍ത്തകയുടെ തലമുടി ചവിട്ടിപ്പിടിച്ചു എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
സിവില്‍ സ്റ്റേഷന് മുന്നിലെത്തിയപ്പോഴാണ് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് തുടക്കം.